Mikhael movie troll
മമ്മൂട്ടിയെ നായകനാക്കി 'ഗ്രേറ്റ് ഫാദര്‍' സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച ഹനീഫ് അദേനി വീണ്ടുമെത്തുന്നു. ഹിറ്റ് നായകന്‍ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മിഖായേല്‍ ആണ് അദേനിയുടെ അടുത്ത ചിത്രം. പ്രഖ്യാപനം പുറത്തുവന്ന് അധികം കഴിയുന്നതിന് മുന്‍പ് തന്നെ മിഖായേലിനെ ഏറ്റെടുത്ത് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. വീണ്ടുമൊരു ക്രിസ്ത്യന്‍ പേരും ഡാര്‍ക്ക് ത്രില്ലറുമായാണ് എത്തുന്നതെന്നുള്ള സൂചന ലഭിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകൾ.കാണാം.
#Mikhael